രാജ് കുമാറിൻെറ കസ്റ്റഡി മരണം: ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കെന്ന് സി.ബി.ഐ
text_fieldsതിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പെങ്കന്ന് സി.ബി.ഐ. ഉന്നത ഉദ്യോഗസ്ഥരടക്കം കൂടുതൽ പേർ കേസിൽ പ്രതികളാകും. ഒന്നാംപ്രതി സാബു അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്നും സി.ബി.ഐ പറഞ്ഞു.
സാബുവിന്റെ ജാമ്യം നേരത്തേ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ ഞായറാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.
2019 ജൂൺ 16 നാണ് വാഗമൺ കോലാഹലമേട് കസ്തൂരി ഭവനത്തിൽ രാജ് കുമാർ (53) പീരുമേട് താലൂക്ക് ആശുപത്രിയിൽ മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് റിമാൻഡിൽ പാർപ്പിച്ചിരുന്ന സബ് ജയിലിൽനിന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
