ദേശീയ താരത്തിന് എന്താ കലോത്സവ വേദിയിൽ കാര്യം
text_fields‘സ്വനം’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ അഭിനന ്ദിന് കലോത്സവ നഗരിയിൽ വൻ കൈയടി. അഭിനന്ദെന്ന നടനെ കണ്ടപ്പോഴുള്ള ആരാധകരുടെ പ്രതികരണമായിരുന്നില്ല ആ വരവേൽപ്. പകരം, മത്സരാർഥിയായെത്തിയ അവെൻറ വേദിയിലെ മിന്നുംപ്രകടനത്തിനുള്ള അംഗീകാരമായിരുന്നു അത്. സ്വനം സിനിമയിൽ കണ്ണൻ എന്ന അന്ധ ബാലനെ അവതരിപ്പിച്ചാണ് മികച്ച ബാലതാരത്തിനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് എ. അഭിനന്ദ് സ്വന്തമാക്കിയിരുന്നത്.
മോണോആക്ട് വേദിയിൽ വേഷപ്പകർച്ചകൊണ്ടാണ് അഭിനന്ദ് കാണികളെ ഞെട്ടിച്ചത്. കണ്ണൂർ പട്ടാന്നൂർ കെ.പി.സി ഹയർ സെക്കൻഡറിയിലെ പ്ലസ് ടു വിദ്യാർഥിയായ അഭിനന്ദ് ചരിത്രം മാറ്റിയെഴുതുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് അവതരിപ്പിച്ചത്.
രണ്ടു വർഷങ്ങളിൽ ഇതേ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിനന്ദ് ഇക്കുറി എ ഗ്രേഡ് നേടി. ഉദാഹരണം സുജാത, ആന അലറലോടലറൽ, മിസ്റ്റർ ആൻഡ് മിസിസ് റൗഡി തുടങ്ങി 12 സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. നിലവിൽ കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും എന്ന പ്രഫഷനൽ നാടകത്തിൽ അഭിനയിക്കുന്നു.
