Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ് ഭൂമി ഏറ്റെടുത്തത് നിയമം തകിടംമറിച്ച്; മുൻ കലക്ടർക്ക് വീഴ്ച സംഭവിച്ചെന്ന് എൻ.എ നെല്ലിക്കുന്ന്

text_fields
bookmark_border
NA Nellikkunnu
cancel

കാസർകോട്: വഖഫ് ഭൂമി ഏറ്റെടുത്തത് നിയമം തകിടം മറിച്ചെന്ന് മുസ് ലിം ലീഗ് നേതാവും കാസർകോട് എം.എൽ.എയുമായ എൻ.എ നെല്ലിക്കുന്ന്. ഭൂമി ഏറ്റെടുക്കുന്നതിൽ മുൻ കലക്ടർ ഡി. സജിത് ബാബുവിന് വീഴ്ച സംഭവിച്ചെന്നും എൻ.എ നെല്ലിക്കുന്ന് പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ ജാഗ്രത പുലർത്തിയില്ല. നടന്നത് ഗുരുതര നിയമലംഘനമാണ്. നിയമലംഘനം നടത്തിയവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും എൻ.എ നെല്ലിക്കുന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ച​ട്ട​ഞ്ചാ​ൽ മ​ല​ബാ​ർ ഇ​സ്​​ലാ​മി​ക്​ ​കോം​പ്ല​ക്​​സ്​ അ​സോ​സി​യേ​ഷ​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഭൂ​മി​യാ​ണ്​ ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ലി​ൽ ടാ​റ്റ കോ​വി​ഡ്​ ആ​ശു​പ​ത്രി നി​ർ​മി​ക്കാ​ൻ സംസ്ഥാന സർക്കാറിന്​ കൈ​മാ​റി​യ​ത്. എന്നാൽ, പ​ക​രം ഭൂ​മി​യെ​ന്ന വ്യ​വ​സ്​​ഥ സ​ർ​ക്കാ​ർ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി സ്​​ഥാ​പി​ച്ച 4.12 ഏ​ക്ക​ർ തി​രി​ച്ചു​പി​ടി​ക്കാ​ൻ വ​ഖ​ഫ്​ ബോ​ർ​ഡ് തീ​രു​മാ​നിച്ചതോടെയാണ് കരാർ ലംഘനം പുറത്തായത്.

റ​വ​ന്യൂ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഭൂ​മി പ​ക​ര​മാ​യി ന​ൽ​കു​മെ​ന്ന ക​രാ​റി​ലാ​യി​രു​ന്നു കൈ​മാ​റ്റം. എ​ന്നാ​ൽ, കൈ​മാ​റ്റം ന​ട​ന്ന്​ 60 കോ​ടി​യു​ടെ മ​ൾ​ട്ടി ​സ്​​പെ​ഷാ​ലി​റ്റി കോ​വി​ഡ്​ ആ​ശു​പ​ത്രി സ്​​ഥാ​പി​ച്ച്​ ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും പ​ക​രം ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ൽ മാ​ത്രം തീ​രു​മാ​ന​മൊ​ന്നു​മി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ്​ സ​ർ​ക്കാ​റി​ൽ​ നി​ന്ന്​ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ൻ വ​ഖ​ഫ്​ ബോ​ർ​ഡി​െൻറ തീ​രു​മാ​നം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വ​ഖ​ഫ്​ ബോ​ർ​ഡ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ ബി.​എം. ജ​മാ​ൽ കാ​സ​ർ​കോ​ട്​ ക​ല​ക്​​ട​ർ​ക്ക്​ ക​ത്ത​യ​ച്ചു.

ടാ​റ്റ ഗ്രൂ​പ്​ വാ​ഗ്​​ദാ​നം ചെ​യ്​​ത കോ​വി​ഡ്​ ആ​ശു​പ​ത്രി നി​ർ​മി​ക്കു​ന്ന​തി​ന്​ ഭൂ​മി തേ​ടി​യാ​ണ്​ മ​ല​ബാ​ർ ഇ​സ്​​ലാ​മി​ക്​ കോം​പ്ല​ക്​​സ്​ അ​സോ​സി​യേ​ഷ​നെ ജി​ല്ല ഭ​ര​ണ​കൂ​ടം സ​മീ​പി​ച്ച​ത്. കോ​വി​ഡ്​ ഒ​ന്നാം ത​രം​ഗ​വേ​ള​യി​ലെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി അ​ന്ന​ത്തെ ക​ല​ക്​​ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു​വാ​ണ്​ അ​പേ​ക്ഷ ന​ൽ​കി​യ​ത്. 2020 ഏ​പ്രി​ൽ 17ന്​ ​ക​ല​ക്​​ട​റും മ​ല​ബാ​ർ ഇ​സ്​​ലാ​മി​ക്​ കോം​പ്ല​ക്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റു​കൂ​ടി​യാ​യ സ​മ​സ്​​ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ്​ ജി​ഫ്​​രി മു​ത്തു​ക്കോ​യ ത​ങ്ങ​ളും ക​ല​ക്​​ട​റു​മാ​യി ക​രാ​റു​ണ്ടാ​ക്കി. ഏ​പ്രി​ൽ 23ന്​ ​വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി ന​ട​ന്ന വ​ഖ​ഫ്​ ബോ​ർ​ഡ്​ യോ​ഗം ക​രാ​റി​ന്​ അ​നു​മ​തി​യും ന​ൽ​കി.

ക​രാ​ർ​വ്യ​വ​സ്​​ഥ ത​യാ​റാ​ക്കി​യ ദി​വ​സം മു​ത​ൽ മൂ​ന്നു മാ​സ​ത്തി​ന​കം ഭൂ​മി ല​ഭ്യ​മാ​ക്കാ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്​​ഥ. കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​ശേ​ഷം ക​ല​ക്​​ട​റെ സ​മീ​പി​ച്ച​പ്പോ​ൾ ഉ​ട​ൻ ശ​രി​യാ​​ക്കാ​മെ​ന്ന മ​റു​പ​ടി​യാ​ണ്​ മ​ല​ബാ​ർ ഇ​സ്​​ലാ​മി​ക്​ കോം​പ്ല​ക്​​സ്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ ല​ഭി​ച്ച​ത്. പി​ന്നീ​ട്​ പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ട​​പ്പോ​ഴും ഇ​തു​ത​ന്നെ​യാ​യി മ​റു​പ​ടി.

ക​ല​ക്​​ട​ർ സ്​​ഥ​ലം​മാ​റി​പ്പോ​കു​ന്ന​തി​ന്​ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന്​ മൂ​ന്നു ദി​വ​സ​ത്തി​ന​കം ഭൂ​മി ല​ഭ്യ​മാ​ക്കാ​മെ​ന്ന്​ തീ​രു​മാ​നി​ച്ചെ​ങ്കി​ലും അ​തും ന​ട​പ്പാ​യി​ല്ല. ഇ​തോ​ടെ, സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന്​ മ​ല​ബാ​ർ ഇ​സ്​​ലാ​മി​ക്​ കോം​പ്ല​ക്​​സ്​ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ഖ​ഫ്​ ബോ​ർ​ഡി​നെ സ​മീ​പി​ച്ചു. ഡി​സം​ബ​ർ ഏ​ഴി​ന്​ ചേ​ർ​ന്ന വ​ഖ​ഫ്​ ബോ​ർ​ഡ്​ യോ​ഗ​ത്തി​ൽ,​ പ​ക​രം ഭൂ​മി ല​ഭ്യ​മാ​ക്കാ​ത്ത​തി​നാ​ൽ വ​ഖ​ഫ്​ സ്​​ഥ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

വ​ഖ​ഫ്​ ഭൂ​മി​യി​ൽ സ്​​ഥാ​പി​ച്ച കോ​വി​ഡ്​ ആ​ശു​പ​ത്രി 2020 സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തി​ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NA Nellikkunnu react to Kasargod Waqf Land Issue
Next Story