Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുണ്ടേല സഹകരണ സംഘം പ്രസിഡന്‍റ് മുണ്ടേല മോഹനൻ മരിച്ച നിലയിൽ

text_fields
bookmark_border
Mundela Mohanan
cancel

തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്‍റ് മുണ്ടേല മോഹനനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സഹകരണ സംഘത്തിലെ ക്രമക്കേടിൽ പരാതി ഉയർന്നതിനെ തുടര്‍ന്ന് മോഹനൻ ഒളിവിലായിരുന്നു. മോഹനന്‍റേത് ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വെള്ളറട പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും.

പണം തിരികെ നൽകാത്തതിനെ തുടർന്ന് നിക്ഷേപകർ സഹകരണ സംഘത്തിന് മുമ്പിൽ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്‍റായ മുണ്ടേല മോഹനൻ ഒളിവിൽ പോയത്. പരാതികളില്‍ സഹകരണ വകുപ്പിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഹനനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

2004ൽ സഹകരണ സംഘം ആരംഭിച്ചത് മുതൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mundela Cooperative Sangam President Mundela Mohanan dead
Next Story