Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുനമ്പം: സർക്കാരും കോടതിയും തീരുമാനിക്കും; വഖഫ് ബോർഡ് പിന്തുണക്കുമെന്നും മായിൻ ഹാജി

text_fields
bookmark_border
മുനമ്പം: സർക്കാരും കോടതിയും തീരുമാനിക്കും; വഖഫ് ബോർഡ് പിന്തുണക്കുമെന്നും മായിൻ ഹാജി
cancel

തിരുവനന്തപുരം: മുനമ്പം ഭൂവിഷയം ഇപ്പോൾ വഖഫ് ബോർഡിന്റെ പരിഗണനയിലില്ലെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയും സർക്കാരുമാണെന്നും വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി. കോടതിയും സർക്കാരും എടുക്കുന്ന തീരുമാനത്തിനൊപ്പം വഖഫ് ബോർഡ് നിൽക്കുമെന്നും കോടതിയിൽ നിലനിൽക്കുന്ന വിഷയത്തിൽ ചെയർമാൻ പ്രതികരിക്കുന്നതിൽ പരിമിതിയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു. മുനമ്പം നിവാസികളെ പുറത്താക്കണമെന്ന നിലപാടില്ലെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് എം.സി. മായിൻ ഹാജി വഖഫ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മുനമ്പം ഭൂമി പ്രശ്നം: വഖഫ് ബോർഡ് നിലപാട്

മുനമ്പം നിവാസികളെ പുറത്താക്കുക എന്ന നിലപാട് എനിക്കില്ല. അവരോട് മാനുഷികമായ പരിഗണന ഉണ്ടാകണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഇത് സംബന്ധിച്ച വിഷയം ഇപ്പോൾ ബോർഡിന്റെ പരിഗണനയിലില്ല. കോടതിയുടെ പരിഗണനയിലാണ്, തീരുമാനമെടുക്കേണ്ടതും കോടതിയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ വാദഗതികൾ സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നത് ബോർഡ് ചെയർമാൻ എന്ന നിലയിൽ 'സബ്ജുഡീസ്' ആണ്. സർക്കാരിനും കോടതിക്കുമാണ് ഇപ്പോൾ മുനമ്പം വിഷയത്തിൽ തീരുമാനമെടുക്കാൻ അധികാരം. സർക്കാരോ കോടതിയോ എടുക്കുന്ന തീരുമാനത്തെ വഖഫ് ബോർഡ് പിന്തുണയ്ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Munambam-Government and court will decide- says Main Haji
Next Story