മുഹമ്മദ് ഹനീഷ് കൊച്ചി മെട്രോ എം.ഡിയാകും
text_fieldsകോട്ടയം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിെൻറ (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എ.പി.എം മുഹമ്മദ് ഹനീഷ് നിയമിതനായേക്കും. നിലവിൽ സപ്ലൈകോ സി.എം.ഡിയായ മുഹമ്മദ് ഹനീഷ്, റോഡ്സ് ആൻറ് ബ്രിഡ്ജ് ഡെവലപ്മെൻറ് കോർപറേഷൻ എം.ഡി, എറണാകുളം കലക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഹനീഷിെൻറ പ്രവർത്തന പരിചയം കെ.എം.ആർ.എല്ലിെൻറ എം.ഡി നിയമനത്തിന് വഴിയൊരുക്കിയെന്നാണ് സൂചന. നിയമനം സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകും.
കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടറായ ഏലിയാസ് ജോർജ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. അഡീഷ്ണൽ ചീഫ് സെക്രട്ടറി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച ഏലിയാസ് ജോർജിന് സർക്കാർ രണ്ട് വർഷം കൂടി കാലാവധി അനുവദിച്ചിരുന്നു. കാലാവധി ഒരു വർഷം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സ്ഥാനമൊഴിയുന്നതെന്നും പുതുതലമുറക്കായി വഴിമാറുകയാണെന്നും ഏലിയാസ് ജോർജ് വ്യക്തമാക്കിയിരുന്നു.
