മുഹമ്മദ് ഹനീഷിന് മെട്രോയുടെ പൂർണ ചുമതല
text_fieldsകൊച്ചി: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷിനെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിെൻറ (കെ.എം.ആർ.എൽ) പൂർണ ചുമതലയുള്ള എം.ഡിയാക്കി നിയമിച്ച് സർക്കാർ ഉത്തരവ്. സപ്ലൈകോയുടെയും കേന്ദ്ര സ്മാർട്ട് സിറ്റിയുടെയും അധിക ചുമതലയും വഹിക്കും. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അറിയാതെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേർന്നെടുത്ത തീരുമാനം സി.പി.െഎയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. സപ്ലൈകോയുടെ പൂർണ ചുമതലയും മെട്രോ എം.ഡി, കേന്ദ്ര സ്മാർട്ട്സിറ്റി മിഷൻ സി.ഇ.ഒ എന്നിവയുടെ അധിക ചുമതലകളുമാണ് ഹനീഷ് വഹിച്ചിരുന്നത്.
