Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുത്തങ്ങയിൽ മാൻ കുറുകെ ചാടി ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
മുത്തങ്ങയിൽ മാൻ കുറുകെ ചാടി ബൈക്ക് യാത്രികൻ മരിച്ചു
cancel

മുത്തങ്ങ (വയനാട്): മാൻ കുറുകെ ചാടി നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. പൊൻകുഴി ദേശീയപാതയിൽ ഇന്ന് രാവിലെ 8.30നാണ് അപകടം. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആൽബിൻറി അഗസ്റ്റിൻ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ മീറ്റ് ആഷർ (22)ന് പരിക്കേറ്റു.

റോഡിനു കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ ആഷറിനെ ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Motorcyclist dies after hitting deer in Muthanga
Next Story