മകൻ ഡോക്ടറായ ആശുപത്രിയിൽ അമ്മ നഴ്സിങ് ഓഫിസർ
text_fieldsമണ്ണഞ്ചേരി: മകൻ ഡോക്ടറായ ആശുപത്രിയിൽ നഴ്സിങ് ഓഫിസറായി അമ്മ ചുമതലയേറ്റു. മണ്ണഞ്ചേരി മൂന്നാം വാർഡ് കാവുങ്കൽ തോപ്പുവെളിയിൽനിന്ന് ആര്യാട് പഞ്ചായത്ത് 12ാം വാർഡ് ഗുരുപുരം കേദാരത്തിൽ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ആലപ്പുഴ ഓഫിസ് അസി. മാനേജർ സി. ഗോപിയുടെ ഭാര്യ പ്രസന്നയും മകൻ ഡോ. അർജുൻ ഗോപിയുമാണ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ഒരുമിച്ച് ജോലി ചെയ്യുന്നത്.
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കോവിഡ് ബാധിതരായ ദമ്പതികളെ മരണത്തിൽനിന്ന് കരകയറ്റിയ മെഡിക്കൽ ടീമിൽ നഴ്സിങ് വിഭാഗത്തിെൻറ ചുമതല വഹിച്ചിരുന്ന കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു പ്രസന്ന. പ്രമോഷനോടെ കഴിഞ്ഞ ദിവസമാണ് എസ്.എ.ടി ആശുപത്രിയിൽ നഴ്സിങ് ഓഫിസറായി ചുമതലയേറ്റെടുത്തത്.
ഇതേ ആശുപത്രിയിൽ എം.ഡി ഡോക്ടറാണ് മകൻ അർജുൻ ഗോപി. മകൾ ഡോ. അരുണിമ ഗോപി മലബാർ മെഡിക്കൽ കോളജിൽനിന്ന് ഈ വർഷം എം.ബി.ബി.എസ് പാസായിരുന്നു.
