Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട് തകർന്ന് അമ്മയും മകനും മരിച്ചു

text_fields
bookmark_border
വീട് തകർന്ന് അമ്മയും മകനും മരിച്ചു
cancel

പാലക്കാട്: പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടിൽ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്.

കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് ചുവരിടിഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇരുവരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൊഴിലുറപ്പ് തൊഴിലാളിയാണ് സുലോചന. മകൻ രഞ്ജിത്ത് ബസ് ജീവനക്കാരനാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mother and son died after house collapsed in heavy rain
Next Story