Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂലമറ്റത്ത് ട്രാൻസ്ഫോർമറിൽ പൊട്ടിത്തെറി; ആളപായമില്ല
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി പദ്ധതിയുടെ മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ടാംനമ്പർ ജനറേറ്ററിെൻറ എക്സിറ്റർ ട്രാൻസ്ഫോ ർമർ പൊട്ടിത്തെറിച്ചു. ആളപായമില്ല. തിങ്കളാഴ്ച രാത്രി 9.15ഓടെയാണ് അപകടം. ജനറേറ്റർ പ്രവർത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഭൂർഗർഭ നിലയമായതിനാൽ പുകനിറഞ്ഞത് ആശങ്ക ഉയർത്തി. പവർ ഹൗസിെൻറ പ്രവർത്തനം പൂർണമായും നിർത്തി ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. മൂലമറ്റം അഗ്നിശമന സേനയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
Next Story
