Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഹമ്മദ്​ ഹനീഷിന്​ കൊച്ചി മെ​ട്രോയുടെ അധിക ചുമതല

text_fields
bookmark_border
മുഹമ്മദ്​ ഹനീഷിന്​ കൊച്ചി മെ​ട്രോയുടെ അധിക ചുമതല
cancel

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്​ (കെ.എം.ആർ.എൽ) മാനേജിങ്​ ഡയറക്​ടറുടെ അധിക ചുമതല സംസ്​ഥാന സിവിൽ സപ്ലൈസ്​ കോർപറേഷൻ (സപ്ലൈകോ) ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എ.പി.എം. മുഹമ്മദ്​ ഹനീഷിന്​. കൊച്ചി മെട്രോ എം.ഡി ഏലിയാസ്​ ജോർജ്​ ചുമതലയൊഴിയുന്നതിനെ തുടർന്നാണിത്​​. മുഹമ്മദ്​ ഹനീഷ്​ നവംബർ രണ്ടിന്​ ചുമതലയേൽക്കും.

മെട്രോയുടെ പൂർണ അധികച്ചുമതല നൽകിയാണ്​ സർക്കാർ ഉത്തരവ്​ പുറപ്പെടുവിച്ചിരിക്കുന്നത്​. കേന്ദ്ര സ്​മാർട്ട്​ സിറ്റി പദ്ധതി നടപ്പാക്കുന്ന കൊച്ചി സ്​മാർട്ട്​ മിഷൻ ലിമിറ്റഡി​​െൻറ സി.ഇ.ഒകൂടിയാണ്​ ഹനീഷ്​. അണ്ടർ 17 ലോകകപ്പി​​െൻറ നോഡൽ ഒാഫിസറായും പ്രവർത്തിച്ചു. എറണാകുളം കലക്​ടർ, പൊതുമരാമത്ത്​ സെക്രട്ടറി, റോഡ്​സ്​ ആൻഡ്​ ബ്രിഡ്​ജസ്​ കോർപറേഷൻ മാനേജിങ്​ ഡയറക്​ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്​.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohammed Hanish IAS Kochi Metro CEO -Kerala News
Next Story