എം.എം. അക്ബർ -ഇ.എ. ജബ്ബാർ സംവാദം നാളെ
text_fieldsമലപ്പുറം: യുക്തിവാദി സംഘം നേതാവ് ഇ.എ. ജബ്ബാറും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബറും തമ്മിലുള്ള സംവാദം ശനിയാഴ്ച രാവിലെ ഒമ്പതിന് മലപ്പുറം റോസ് ലോഞ്ചിൽ നടക്കും.
മുഹമ്മദ് നബിയുൾപ്പെടുന്ന കാലഘട്ടത്തിലെ നാടോടികളായ അറബികൾക്ക് അറിയാവുന്ന കാര്യങ്ങളല്ലാതെ പിന്നീട് ശാസ്ത്രം കണ്ടെത്തിയ എന്തെങ്കിലും അറിവ് ഖുർആനിലുണ്ടെന്ന് തെളിയിച്ചാൽ താൻ മുസ്ലിമാകാമെന്ന ഇ.എ. ജബ്ബാറിെൻറ വെല്ലുവിളിക്ക് മറുപടി പറയുമെന്ന് എം.എം. അക്ബർ അറിയിച്ചു.
കേരള യുക്തിവാദി സംഘമാണ് പരിപാടിയുടെ സംഘാടകർ. മെഹ്റൂഫ് കേളോത്ത് മോഡറേറ്ററായിരിക്കും. പ്രവേശനം പാസ് മൂലം പരിമിതപ്പെടുത്തിയിട്ടുണ്ട്. എം.എം. അക്ബറിെൻറ ഫേസ്ബുക്ക് പേജിലും യൂട്യൂബിലും സംവാദം തത്സമയം വീക്ഷിക്കാം.

