എം.എം. അക്ബറിനെതിരായ കേസിൽ ന്യൂനപക്ഷ കമീഷൻ റിപ്പോർട്ട് തേടി
text_fieldsതൃശൂർ: പീസ് സ്കൂൾ എം.ഡി എം.എം. അക്ബറിനെതിരായ കേസിൽ ന്യൂനപക്ഷ കമീഷൻ ഡി.ജി.പിയിൽനിന്നും റിപ്പോർട്ട് തേടി. കെ.കെ. കൊച്ചുമുഹമ്മദിെൻറ പരാതിയിലാണ് കമീഷൻ റിപ്പോർട്ട് തേടിയത്. ന്യൂനപക്ഷ അംഗമായതിനാലാണ് അക്ബർ മതസ്പർധയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് പരാതിയിലുണ്ട്.
ഇതേ കേസിൽ മറ്റുള്ളവർക്ക് നൽകിയ നീതി അക്ബറിന് നിഷേധിക്കപ്പെട്ടുവെന്നും ഇക്കാര്യത്തിൽ വിവേചനം ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. മതസ്പർധയുടെ പേരിൽ കേരളത്തിൽ എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എത്ര പേർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കണമെന്നും പരാതിയിലുണ്ട്.
എന്നാൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതിന് സമയം നൽകണമെന്ന് ഡി.ജി.പിക്കുവേണ്ടി സിറ്റിങിൽ ഹാജരായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മണികണ്ഠൻ ആവശ്യപ്പെട്ടു. ഏപ്രിൽ 17ന് നടക്കുന്ന സിറ്റിങിൽ പരാതി വീണ്ടും പരിഗണിക്കും.
