Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ജയരാജന്‍റെ പുസ്തകത്തിന് മറുപടിയായി എം.കെ മുനീറിന്‍റെ പുസ്തകം ഉടൻ

text_fields
bookmark_border
MK Muneer, P Jayarajan
cancel

കോഴിക്കോട്: സി.പി.എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ജ​യ​രാ​ജ​ൻ ര​ചി​ച്ച ‘കേ​ര​ളം: മു​സ്‍ലിം രാ​ഷ്ട്രീ​യം, രാ​ഷ്ട്രീ​യ ഇ​സ്‍ലാം’ പു​സ്ത​ക​ത്തിന് മറുപടിയുമായി മുസ് ലിം ലീഗ് നേതാവ് എം.കെ മുനീറിന്‍റെ പുസ്തകം ഉടൻ പുറത്തുവരും. ‘സി.പി.എമ്മിന്‍റെ വര്‍ഗ രാഷ്ട്രീയവും രാഷ്ട്രീയ വര്‍ഗീയതയും’ എന്ന പേരിലാണ് പുസ്തകം പുറത്തിറക്കുക.

പുസ്തകം മൂന്ന് മാസത്തിനകം പുറത്തിറക്കാനാണ് നീക്കം. പി. ജയരാജന്‍റെ പുസ്തകത്തിന്‍റെ വിവാദ വിഷയങ്ങളിലാണ് പുതിയ പുസ്തകത്തിലൂടെ എം.കെ മുനീർ മറുപടി പറയുക. സി.പി.എമ്മിനെതിരായ വിമർശനങ്ങളും പുസ്തകത്തിലുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

പി. ​ജ​യ​രാ​ജ​ൻ ര​ചി​ച്ച പു​സ്ത​ക​ത്തോ​ട് പൂ​ർ​ണ​മാ​യി യോ​ജി​ക്കു​ന്നി​ല്ലെ​ന്ന് ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട്ട് പു​സ്ത​കം പ്ര​കാ​ശ​നം ചെയ്യവേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കിയിരുന്നു. ‘‘ഈ ​പു​സ്ത​ക​ത്തി​ലെ എ​ല്ലാ പ​രാ​മ​ർ​ശ​ങ്ങ​ളും ഞാ​ൻ പ​ങ്കു​​വെ​ക്കു​ന്നു എ​ന്ന് അ​ർ​ഥ​മി​ല്ല. ര​ച​യി​താ​വി​ന് ഓ​രോ കാ​ര്യ​ത്തെ​കു​റി​ച്ചും അ​ഭി​​പ്രാ​യ​മു​ണ്ടാ​വും.

ഞ​ങ്ങ​ളി​രു​വ​രും ഒ​രു പ്ര​സ്ഥാ​ന​ത്തി​ൽ പെ​ട്ട​വ​രാ​യ​തി​നാ​ൽ പ്ര​സ്ഥാ​ന​ത്തി​ന്റെ രാ​ഷ്ട്രീ​യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ളോ​ട് യോ​ജി​പ്പാ​ണ്. എ​ന്നാ​ൽ, ജ​യ​രാ​ജ​ന്റെ വ്യ​ക്തി​പ​ര​മാ​യ വി​ല​യി​രു​ത്ത​ലി​നോ​ട് വ്യ​ത്യ​സ്ത വീ​ക്ഷ​ണ​മാ​ണു​ള്ള​ത്’’ ഇ​താ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MK Muneer's book in response to P. Jayarajan's book soon
Next Story