ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി. ഖമറുദ്ദീന്‍റെ ഹരജി ഹൈകോടതിയിൽ
text_fieldsഎം.സി. കമറുദ്ദീൻ എം.എൽ.എ (ഫയൽ)
കൊച്ചി: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ എം.സി. ഖമറുദ്ദീന്‍ എം.എൽ.എയുടെ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ ചുമത്തപ്പെട്ട വഞ്ചനാ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഖമറുദ്ദീന്‍ കോടതിയിൽ ഹരജി നൽകിയത്.
നിക്ഷേപകരമായുള്ള കരാർ പാലിക്കുന്നതിൽ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവിൽ കേസാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്‍റെ ചെയർമാനായ ഖമറുദ്ദീനെതിരെ 89 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എം.സി. ഖമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർക്ക് തിരിച്ചു നൽകിയില്ലെന്ന പരാതികളിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ജ്വല്ലറി അടച്ചുപൂട്ടിയിട്ടും ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്.
ഖമറുദ്ദീനെതിരായ മുഴുവൻ കേസുകളും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.

