Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശുവിനെ തിരഞ്ഞ് വനത്തിൽ കയറിയ മൂന്ന് സ്ത്രീകളെ കാണാതായി; തിരച്ചിൽ തുടരുന്നു

text_fields
bookmark_border
നിരന്തരം കാട്ടാന സാന്നിധ്യമുള്ള പ്രദേശം കൂടിയാണിത്
പശുവിനെ തിരഞ്ഞ് വനത്തിൽ കയറിയ മൂന്ന് സ്ത്രീകളെ കാണാതായി; തിരച്ചിൽ തുടരുന്നു
cancel

കോതമംഗലം: കുട്ടമ്പുഴയിൽ പശുവിനെ തിരഞ്ഞ് വനത്തിൽ കയറിയ മൂന്ന് സ്ത്രീകളെ കാണാതായി. കുട്ടമ്പുഴ അട്ടിക്കളം സ്വദേശികളായ പുത്തൻപുര ഡാർളി സ്‌റ്റീഫൻ, മാളികേക്കുടി മായാ ജയൻ, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്‌.

ഇവരെ കണ്ടെത്താൻ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും വനപാലകരും രാത്രി വൈകിയും വനത്തിൽ തിരച്ചിൽ തുടരുകയാണ്.

ബുധനാഴ്ച മുതൽ കാണാതായ പശുവിനെ അന്വേഷിച്ച് വ്യാഴാഴ്ച രാവിലെയാണ് ഇവർ വനത്തിലേക്ക്‌ പോയത്. വൈകീട്ട് അഞ്ചിന്​ ഇവരെ ഫോണിൽ കിട്ടിയപ്പോൾ വഴിതെറ്റി അലയുന്നതായാണ് വിവരം ലഭിച്ചത്. തുടർന്ന് ഫോൺ ബന്ധം നിലയ്ക്കുകയും ചെയ്തു. നിരന്തരം കാട്ടാന സാന്നിധ്യമുള്ള പ്രദേശം കൂടിയാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Missing women in forest; The search continues
Next Story