Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ആർ.ബിന്ദു; ‘വി.സി നിയമനത്തില്‍ സർക്കാർ ഹൈകോടതിയെ സമീപിക്കും’

text_fields
bookmark_border
MinisterRBindhu, Governor
cancel

തിരുവനന്തപുരം: വി.സി നിയമനത്തിൽ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ആർ. ബിന്ദു. കാര്യങ്ങൾ പോകുന്നത് ഗവർണറുമായുള്ള തുറന്ന സംഘട്ടനത്തിലേക്കാണ്. ഗവർണറുടെ ഇടപെടൽ ഹൈകോടതി വിധിയോടുള്ള വെല്ലുവിളിയാണ്. വിധിപ്പകർപ്പ് കൈപ്പറ്റുന്നതിന് മുൻപ് ചാൻസലർ ധൃതിപിടിച്ച് നിയമനം നടത്തി. ചാൻസിലറുടെ നിലപാടിനെതിരെ ഉടൻ ഹൈകോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വി.സി നിയമനത്തില്‍ ഗവർണർക്കെതിരെ സർക്കാർ ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നിയമനം ചട്ടവിരുദ്ധവും ഏകപക്ഷീയവുമെന്ന് കാണിച്ച് ഹരജി നൽകും. മുൻ ഹൈകോടതി വിധികൾ സൂചിപ്പിച്ചാകും ഹരജി നൽകുക. ഇന്നോ നാളെയോ ഹരജി നൽകാനാണ് തീരുമാനം. കോടതിയെ സമീപിക്കാൻ സർക്കാരിന് അനുകൂലമായി നിയമോപദേശം ലഭിച്ചു.

എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലും (കെ.​ടി.​യു) കേ​ര​ള ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലും (ഡി.​യു.​കെ) സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച പാ​ന​ൽ ത​ള്ളി സ്വ​ന്തം നി​ല​ക്ക്​ വി.​സി നി​യ​മ​നം ന​ട​ത്തിയ ഗ​വ​ർ​ണ​റുടെ നടപടിയാണ് പുതിയ തർക്കത്തിന് വഴിതെളിച്ചത്. കൊ​ച്ചി ശാ​സ്ത്ര സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല (കു​സാ​റ്റ്) ഷി​പ്​​ ടെ​ക്​​നോ​ള​ജി വ​കു​പ്പി​ലെ പ്ര​ഫ​സ​റാ​യ ഡോ. ​കെ. ശി​വ​പ്ര​സാ​ദാ​ണ്​ കെ.​ടി.​യു വി.​സി. സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ മു​ൻ സീ​നി​യ​ർ ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​റും നേ​ര​ത്തെ കെ.​ടി.​യു വി.​സി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ക​യും ചെ​യ്ത ഡോ. ​സി​സ തോ​മ​സി​നാ​ണ്​​ ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി.​സി​യു​ടെ ചു​മ​ത​ല ന​ൽ​കി​യ​ത്. കെ.​ടി.​യു​വി​ൽ ഡോ. ​സ​ജി ഗോ​പി​നാ​ഥ്, ഡോ.​പി.​ആ​ർ. ഷാ​ലി​ജ്, ഡോ. ​വി​നോ​ദ്​ കു​മാ​ർ ജേ​ക്ക​ബ്​ എ​ന്നി​വ​രു​ടെ പേ​രും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡോ. ​എം.​എ​സ്. രാ​ജ​ശ്രീ​യു​ടെ പേ​രും സ​ർ​ക്കാ​ർ ഗ​വ​ർ​ണ​ർ​ക്ക്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

സ​ർ​ക്കാ​ർ പാ​ന​ൽ സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​ന​ത്തി​ൽ വ്യ​ക്ത​ത തേ​ടി രാ​ജ്​​ഭ​വ​ൻ ​ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ചൊ​വ്വാ​ഴ്ച ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​ത ന​ൽ​കി​യ​തോ​ടെ​യാ​ണ്​ സ​ർ​ക്കാ​ർ പാ​ന​ൽ ത​ള്ളി ഗ​വ​ർ​ണ​ർ താ​ൽ​ക്കാ​ലി​ക വി.​സി​മാ​രു​ടെ നി​യ​മ​നം ന​ട​ത്തി​യ​ത്. ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി.​സി​യും സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി.​സി​യു​ടെ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്ന ഡോ. ​സ​ജി​ഗോ​പി​നാ​ഥി​ന്‍റെ കാ​ലാ​വ​ധി ഒ​ക്​​ടോ​ബ​ർ 26ന്​ ​പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ര​ണ്ടി​ട​ത്തും ഒ​രു​മാ​സ​മാ​യി പ​ദ​വി ഒ​ഴി​ഞ്ഞു​കി​ട​ന്നി​രു​ന്ന​ത്. താ​ൽ​ക്കാ​ലി​ക വി.​സി നി​യ​മ​ന​ത്തി​ന്​ സ​ർ​ക്കാ​റു​മാ​യി കൂ​ടി​യാ​ലോ​ചി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വു​ള്ള​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ സ​ർ​ക്കാ​ർ പാ​ന​ൽ സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister R. Bindu strongly criticized the Governor
Next Story