Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ​ന്നൊന്നര സല്യൂട്ട്; അച്ഛൻ മന്ത്രിക്ക് ബിഗ് സല്യൂട്ട്...

text_fields
bookmark_border
Minister P. Prasad was received with a salute by his son and student police cadet platoon commander Bhagat Prasad.
cancel
camera_alt

തിരുവനന്തപുരം സെൻറ് ജോസഫ് സ്‌കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി പി. പ്രസാദിനെ മകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലറ്റൂൺ കമാന്ററുമായ ഭഗത് പ്രസാദ് സല്യൂട്ട് നൽകി സ്വീകരിക്കുന്നു

തിരുവനന്തപുരം: ഏറെ സല്യൂട്ടുകൾ കണ്ടെങ്കിലും ഇതൊരു ഒന്ന് ഒന്നര സല്യൂട്ടായെന്നാണ് ഏറെ പേരും പറയുന്നത്. മന്ത്രി പി. പ്രസാദിനെ നാളിതുവ​രെ ലഭിച്ച സല്യൂട്ടുകളിൽ നിന്നു മാറി ഏറെ പ്രത്യേകതയുള്ള സല്യൂട്ട് ലഭിച്ചത്.

തിരുവനന്തപുരം സെൻറ് ജോസഫ് സ്‌കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. അതേ സ്‌കൂളിൽ പഠിക്കുന്ന മകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലറ്റൂൺ കമാന്ററുമായ ഭഗത് പ്രസാദാണ് പിതാവിനെ സല്യൂട്ട് നൽകി സ്വീകരിച്ചത്. കേരള പൊലീസി​െൻറ ഫേസ് ബുക്ക് പേജിലുൾപ്പെടെ ഈ ഫോട്ടോ പ്രചരിക്കുകയാണ്. ഈ അപൂർവ നിമിഷം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister P. Prasad was received with a salute by his son and student police cadet platoon commander Bhagat Prasad.
Next Story