Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർട്ടന് പിന്നിൽ ആരാ? ആ ചാപ്റ്റർ ഇന്നലെ ക്ലോസ് ചെ​യ്തെന്ന് മന്ത്രി മുരളീധരൻ

text_fields
bookmark_border
‘പിണറായിക്കെതിരായ ഇ.ഡി നടപടിയിൽ സർക്കാർ നിലപാട് 100% ശരി’
Minister Muraleedharan
cancel

തിരുവനന്തപുരം: അടൂർ പ്രകാശിന് പിന്നിൽ മറ്റാരോ ഉ​ണ്ടെന്ന ആരോപണത്തിൽ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി കെ. മുരളീധരൻ. ‘സംബഡി ബി​ഹൈൻഡ് ദ കർട്ടൺ’ എന്ന കഴിഞ്ഞ ദിവസത്തെ ആരോപണത്തെ കുറിച്ച്, അത് ആ​രാണെന്ന് തെളിഞ്ഞോ എന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോഴാണ് ആ ചാപ്റ്റർ ഇന്നലെ ക്ലോസ് ചെയ്തതായി മന്ത്രി പറഞ്ഞത്.

‘കർട്ടന്റെ പിന്നിൽ ആരാണെന്നുള്ള ചർച്ചയിലേക്ക് ഇപ്പോൾ പോകേണ്ട കാര്യമില്ല. ഇന്നലെ കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയോടെ ആ ഒരു ചാപ്റ്റർ ക്ലോസ് ചെയ്തു. ആഭ്യന്തര കാര്യങ്ങളെ കുറിച്ച് പൊതുചർച്ച വേണ്ട എന്ന് ഇന്നലെ കെപിസിസി പ്രസിഡന്റ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആ പ്രശ്നങ്ങളൊക്കെ അവസാനിപ്പിച്ച് പാർട്ടിയും ഗവൺമെന്റും കൂടുതൽ ശക്തമായി മുന്നോട്ടു പോകും. പാർട്ടിക്കകത്ത് കെപിസിസി യോഗവും ഹൈ പവർ കമ്മിറ്റിയും കൂടാറുണ്ട്. പറയാനുള്ളത് അതിൽ പറയും. പരസ്യ അഭിപ്രായം പറയരുത് എന്നത് യുഡിഎഫ് കൺവീനർക്കും ഞാൻ ഉൾപ്പെടെ എല്ലാവർക്കും ബാധകമാണ്’ -അദ്ദേഹം പറഞ്ഞു.

പിണറായിക്കെതിരായ ഇ.ഡി നടപടിയിൽ സർക്കാർ എടുത്തത് 100 ശതമാനം ശരിയാണെന്നും മുരളീധരൻ പറഞ്ഞു. ‘കോൺഗ്രസ് പാർട്ടി അഖിലേന്ത്യ പാർട്ടിയാണ്. ഇഡിയെ കുറിച്ച് പാർട്ടിക്ക് ഒറ്റ അഭിപ്രായമേ ഉള്ളൂ. അത് അഖിലേന്ത്യ തലത്തിലുള്ള നിലപാടാണ്. എന്നാൽ ഇഡി ഒരു റിട്ടേൺ കംപ്ലൈന്റ് തരുമ്പോൾ അത് അന്വേഷിക്കാതിരിക്കാൻ പറ്റില്ല. അതിന്റെ അടിസ്ഥാനത്തിലാണ് ഒരു പ്രാഥമിക അന്വേഷണം നടത്തി മാത്രമേ മറ്റു നടപടികളിലേക്ക് കടക്കേണ്ടതുള്ളൂ എന്ന് ഗവൺമെന്റ് തീരുമാനിച്ചത്. അത് ഞങ്ങൾ ക്യാബിനറ്റിൽ തീരുമാനിച്ചതാണ്. ക്യാബിനറ്റ് എന്ന് പറഞ്ഞാൽ കെപിസിസി പ്രസിഡന്റ് അടക്കം ഉള്ളവരാണ്.

അപ്പോഴാണ്, അത് പോരാ നിങ്ങൾ കേസ് എടുക്കണം എന്ന് ഹൈകോടതി പറഞ്ഞത്. അപ്പോൾ ഞങ്ങൾ കേസ് എടുത്തു. തുടർന്ന് പിണറായി വിജയൻ അപ്പീൽ പോയി. അപ്പീൽ സ്വീകരിച്ചാൽ സ്റ്റേ വരും, അല്ലെങ്കിൽ സർക്കാർ മുന്നോട്ടു പോകും. ഇഡി ഒരു റിപ്പോർട്ട് തരുമ്പോൾ അതിന് ഗവൺമെന്റിന് പ്രതികരിക്കാതിരിക്കാൻ കഴിയുമോ. ഒരു ഉദാഹരണം പറയാം, സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇഡി നോട്ടീസ് അയച്ചു. അവർ ഇഡിയുടെ മുൻപിൽ ഹാജരായി. ഇഡിയുടെ നടപടികളെ എതിർക്കുമ്പോൾ പോലും ഇഡിയുടെ മുൻപിൽ ഹാജരാവാനും ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാനും അവർ തയ്യാറായിട്ടുണ്ട്. നമ്മൾ അതിനോട് ഒരു റെസ്പെക്റ്റ് കൊടുത്തേ തീരൂ’-അദ്ദേഹം പറഞ്ഞു.

ആരോഗ്യ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതിന്റെ ലക്ഷ്യം ഗവൺമെന്റ് ആശുപത്രികൾ ഉൾപ്പെടെ ആരോഗ്യ രംഗത്ത് മുന്നേറ്റമാണെന്നും മന്ത്രി പറഞ്ഞു. ‘സദുദ്ദേശത്തിൽ വെച്ച കമ്മിറ്റിയാണത്. മുഖ്യമന്ത്രി ചെയർമാനും ഞാൻ വൈസ് ചെയർമാനും ആണ്. അതിലെ അംഗങ്ങളൊക്കെ ഓരോ ഫീൽഡിലും എക്സ്പെർട്ട് ആയിട്ടുള്ളവരാണ്. കേരളത്തിലെ ഉദ്യോഗസ്ഥരാണ് ആ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കേണ്ടത്. അതുകൊണ്ട് തന്നെ അവർ കമ്മിറ്റിയിൽ ഇല്ല എന്നുകരുതി ആ കമ്മിറ്റി കുഴപ്പം പിടിച്ച കമ്മിറ്റിയാണെന്ന് ആർക്കും അഭിപ്രായമില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് വളരെ വിശദമായ ഒരു വാർത്താക്കുറിപ്പ് ഇറക്കും. ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്ന കാര്യം മുഖ്യമന്ത്രിയും ഞാനും കൂടെ ആലോചിച്ച് തീരുമാനിച്ചതാണ്. അതിനകത്ത് വെച്ച ആളുകളെക്കുറിച്ച് എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അത് പരിശോധിച്ച് വേണ്ടിവന്നാൽ നടപടി സ്വീകരിക്കും’ -അദ്ദേഹം പറഞ്ഞു.

എസ്എംഎ രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എസ്ഐടിയിലെ ഡോ. മിനിയാണ് എക്സ്പർട്ടെന്നും അവരോട് ചോദിച്ചാൽ ബാക്കിയുള്ള കാര്യങ്ങൾ പറയുമെന്നും കെ. മുരളീധരൻ പറഞ്ഞു. ‘മന്ത്രിക്ക് എല്ലാ മരുന്നുകളെ കുറിച്ചും അറിയണമെന്നില്ല. എസ്എംഎ രോഗവുമവയി ബന്ധപ്പെട്ട ഉത്തരവ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇറക്കിയതാണ്’ -അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister Muraleedharan backtracks from 'somebody behind curtain' remark
Next Story