Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണി സി. കാപ്പൻ എൽ.ഡി.എഫ് വിടുമെന്നത് മാധ്യമസൃഷ്ടി -മന്ത്രി ശശീന്ദ്രൻ

text_fields
bookmark_border
മാണി സി. കാപ്പൻ എൽ.ഡി.എഫ് വിടുമെന്നത് മാധ്യമസൃഷ്ടി -മന്ത്രി ശശീന്ദ്രൻ
cancel

തിരുവനന്തപുരം: പാലാ നിയമസഭ സീറ്റ് വിഷയത്തിൽ മാണി സി. കാപ്പൻ ഇടതുമുന്നണി വിടുമെന്നത് മാധ്യമ സൃഷ്ടിയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. അത്തരത്തിൽ ഒരു ചർച്ച പാർട്ടിയിലോ മുന്നണിക്കകത്തോ വ്യക്തിപരമായോ നടന്നിട്ടില്ല. ഇടതുമുന്നണിയിൽ വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന ഘടകകക്ഷിയാണ് എൻ.സി.പിയെന്നും മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി.

യു.ഡി.എഫിൽ നിന്ന് പാലാ സീറ്റ് പിടിച്ചെടുത്തതിന്‍റെ ക്രെഡിറ്റ് തരണമെന്നാണ് മാണി സി. കാപ്പൻ പറഞ്ഞത്. അത് സ്വാഭാവിക ഡിമാന്‍റാണ്. പാലാ സീറ്റ് എൻ.സി.പിക്ക് വേണമെന്നത് അവരെ സംബന്ധിച്ച് തർക്കവിഷയമല്ലെന്നും മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister AK Saseendran React to Mani C Kappen-Pala Seat Issue
Next Story