Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിനിലോറിയും കാറും കൂട്ടിയിടിച്ചു, കാനത്തിന്‍റെ ഭാര്യക്കും മകനും പരിക്ക്; അപകടം തലയോലപ്പറമ്പിൽ

text_fields
bookmark_border
മിനിലോറിയും കാറും കൂട്ടിയിടിച്ചു, കാനത്തിന്‍റെ ഭാര്യക്കും മകനും പരിക്ക്; അപകടം തലയോലപ്പറമ്പിൽ
cancel
camera_alt

സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ ഭാര്യയും മകനും സഞ്ചരിച്ച കാറും മിനിലോറിയും കൂട്ടിയിടിച്ച നിലയിൽ

തലയോലപ്പറമ്പ്: മിനിലോറിയും കാറും കൂട്ടിയിടിച്ച് സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ ഭാര്യ വനജ രാജേന്ദ്രൻ (65), മകൻ സന്ദീപ് രാജേന്ദ്രൻ (42) എന്നിവർക്ക് പരിക്ക്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയോലപ്പറമ്പ് വടകര തോട്ടം ജങ്ഷന് സമീപം വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം. വാഴൂർ കാനത്തു നിന്ന് എറണാകുളത്തേക്കു പോയ ഇവരുടെ ഇന്നോവ കാറും തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലുള്ള ഗ്രാനൈറ്റ് കടയിലേക്ക് ലോഡുമായി വന്ന മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. വനജ രാജേന്ദ്രന്‍റെ തലക്കാണു പരിക്ക്. കാറിന്‍റെ മുൻവശം പൂർണമായി തകർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mini-lorry and car collide, Kanam Rajendran wife and son injured
Next Story