Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിൽമ പാലിന് വില കൂടും, അഞ്ച് രൂപ കൂട്ടാന്‍ സാധ്യത; തീരുമാനം ഈ മാസം 15ന്

text_fields
bookmark_border
milma
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് ശേ​ഷം മി​ൽ​മ പാ​ൽ വി​ല വ​ർ​ധി​പ്പി​ക്കും. മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം. ​ഉൽ​പാ​ദ​ന ചെ​ല​വ്‌ ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്‌ ഒ​രു വ​ർ​ഷ​മാ​യി ക്ഷീ​ര​ക​ർ​ഷ​ക​ർ പാ​ൽ​വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യാ​ണ്‌. 2022 ഡി​സം​ബ​റി​ലാ​ണ്‌ മി​ൽ​മ പാ​ലി​ന്​ ലി​റ്റ​റി​ന്‌ ആ​റ് രൂ​പ വ​ർ​ധി​പ്പി​ച്ച്‌ 52 രൂ​പ​യാ​ക്കി​യ​ത്‌.

ഉല്‍പാദന ചെലവിലെ വര്‍ധനവും കര്‍ഷകര്‍ക്ക് കൂടുതല്‍ താങ്ങുവില നല്‍കേണ്ടതുമാണ് തീരുമാനത്തിന് പിന്നിലെന്ന് മില്‍മ വ്യക്തമാക്കി. പാല്‍ സംഭരണത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നും അതിനാല്‍ കര്‍ഷകരില്‍ നിന്ന് കൂടുതല്‍ പാല്‍ സംഭരിക്കുന്നതിന് വില വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും മില്‍മ അധികൃതര്‍ പറഞ്ഞു. നിലവിലെ വില വര്‍ധനവ് നടപ്പിലാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയും എന്നാണ് മില്‍മയുടെ പ്രതീക്ഷ.

പാല്‍ ഉല്പാദനം സംസ്ഥാനത്ത് അനുദിനം കുറഞ്ഞു വരുന്നു. കാലാവസ്ഥ വ്യതിയാനവും മറ്റ് രോഗങ്ങളും കാരണം ക്ഷീര കര്‍ഷക മേഖല സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. ആഭ്യന്തര ഉപഭോഗം നിറവേറ്റാന്‍ മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതിയാണ്. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക്‌ ഓ​ണ​ത്തി​ന്‌ മി​ൽ​മ 4.8 കോ​ടി രൂ​പ​യു​ടെ ഇ​ൻ​സെ​ന്റീ​വ്‌ ന​ൽ​കും. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്‌ ഇ​ൻ​സെ​ന്റീ​വ്‌ ന​ൽ​കു​ന്ന​ത്‌. ജൂ​ലൈ മു​ത​ൽ ക​ർ​ഷ​ക​ർ ന​ൽ​കി​യ പാ​ലി​ന്‌ ലി​റ്റ​റി​ന്‌ നാ​ല് രൂ​പ​യും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക്‌ ഒ​രു രൂ​പ​യും ഉ​ൾ​പ്പെ​ടെ ആ​റ് രൂ​പ അ​ധി​കം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.ക​ഴി​ഞ്ഞ വ​ര്‍ഷം 39.6 കോ​ടി ലാഭ​മു​ണ്ടാ​ക്കി. ഇ​തി​ല്‍ 85 ശ​ത​മാ​നം ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്ക് ഇ​ന്‍സെ​ന്റീ​വാ​യി ന​ല്‍കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Milma milk price to increase, likely to increase by Rs 5
Next Story