പെരിയാറിൽ ജലത്തിന് പാൽ നിറം; മത്സ്യങ്ങൾ ചത്തുപൊങ്ങി
text_fieldsപാതാളം റെഗുലേറ്റർ പാലത്തിന് സമീപം പെരിയാർ വെളുത്ത നിറത്തിലൊഴുകുന്നു
കളമശ്ശേരി: പാതാളം റെഗുലേറ്റർ പാലത്തിന് സമീപം പെരിയാർ പാൽ നിറത്തിലൊഴുകി. മത്സ്യങ്ങൾ ചത്തുപൊങ്ങി. വെള്ളിയാഴ്ച രാവിലെ മുതലാണ് പ്രതിഭാസം കണ്ടുതുടങ്ങിയത്. പാലത്തിലെ ഷട്ടർ മുതൽ ബിനാനിപുരം കമ്പനിക്ക് സമീപം വരെ പുഴയിൽ വെള്ളം വെളുത്ത നിറത്തിലാണ് ഒഴുകിയത്.
മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന് പുറമെ രൂക്ഷമായ ദുർഗന്ധവും ഉയർന്നു. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. പാലത്തിലെ ഷട്ടർ തുറക്കുമ്പോൾ മാലിന്യങ്ങൾ അടങ്ങിയ വെള്ളം കറുത്ത നിറത്തിൽ ഒഴുകാറുണ്ടെങ്കിലും വെളുത്ത നിറത്തിൽ ആദ്യമായാണ് കാണുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

