എം.ജി. ശ്രീകുമാറിെൻറ കെട്ടിടം: ഓംബുഡ്സ്മാൻ അന്വേഷണം മതിയെന്ന് വിജിലൻസ്
text_fieldsമൂവാറ്റുപുഴ: ഗായകന് എം.ജി. ശ്രീകുമാര്‍ ബോള്‍ഗാട്ടി പാലസിന് സമീപം അനധികൃതമായി കെ ട്ടിടം നിര്‍മിച്ചെന്ന പരാതി തദ്ദേശ വകുപ്പ് ഓംബുഡ്സ്മാൻ അന്വേഷിച്ചാൽ മതിയെന്ന് വിജി ലൻസ്. പരാതിയിൽ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ട ത്വരിതാന്വേഷണ റിപ്പോര്‍ട്ടിനൊപ്പമാണ് വിജിലൻസ് ഡയറക്ടറേറ്റിെൻറ ശിപാർശ.
മുളവുകാട് വില്ലേജില്‍ 11.50 സെൻറ് സ്ഥലം 2010ല്‍ എം.ജി. ശ്രീകുമാര്‍ വാങ്ങിയിരുന്നു. ഇവിടെ തീരദേശ പരിപാലനച്ചട്ടം ലംഘിച്ചും കേരള പഞ്ചായത്തീരാജ് ആക്ട് ലംഘിച്ചും കെട്ടിട നിർമാണം നടത്തിയെന്നാണ് ആരോപണം. ചട്ടംലംഘിച്ചുള്ള നിര്‍മാണത്തിന് അനുമതി നല്കിയ കാര്യം ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ ഹര്‍ജിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പഞ്ചായത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
