Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മേയർ - കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം: ബസിലെ വേഗപ്പൂട്ടും ജി.പി.എസും പ്രവര്‍ത്തനരഹിതമെന്ന് മോട്ടോർവാഹന വകുപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരം മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തലുമായി മോട്ടോർ വാഹന വകുപ്പ്. പൊലീസ് നിർദേശ പ്രകാരം മോട്ടോർവാഹന വകുപ്പ് ബസിൽ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തൽ. യദു ഓടിച്ച ബസിൻ്റെ സ്പീഡ് ഗവണറും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി.രണ്ട് മാസമായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. ജി.പി.എസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
Next Story

