മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ്; ഉഷ മാണി മടങ്ങുന്നത് നാല് സ്വര്‍ണവുമായി
text_fieldsഉഷ മാണി
കൊടകര: ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തില്‍ സമാപിച്ച അഞ്ചാമത് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നാലിനങ്ങളില്‍ സ്വര്‍ണം നേടി മറ്റത്തൂര്‍ സ്വദേശി ഉഷ മാണി (62). 60നും 65നും ഇടയില്‍ പ്രായമുള്ളവരുടെ ലോങ് ജംപ്, നൂറുമീറ്റര്‍ ഓട്ടം, 4x100 മീറ്റര്‍ റിലേ, 100 x 400 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലാണ് മെഡൽ നേടിയത്.
രണ്ടുമാസം മുമ്പ് കാസര്‍കോട് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ നൂറുമീറ്റര്‍ ഓട്ടം, ഡിസ്കസ് ത്രോ, ലോങ് ജംപ് എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലും ലോങ് ജംപ്, നൂറുമീറ്റര്‍ ഓട്ടം എന്നിവയില്‍ ഒന്നാം സ്ഥാനം നേടി.
സ്കൂള്‍ കാലഘട്ടം മുതല്‍ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കടമ്പോട് പരേതനായ ഇല്ലത്തുപറമ്പില്‍ മാണിയുടെ ഭാര്യയായ ഉഷ നേരത്തെ കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.

