Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാണി സി.കാപ്പൻ യു.ഡി.എഫ് വേദിയിൽ; പാലയുടെ വികസനത്തിന് തടസ്സം ജോസ്.കെ മാണിയെന്ന് കാപ്പൻ
text_fieldsbookmark_border
പാല: എൻ.സി.പിയിൽ നിന്ന് രാജിവെച്ച മാണി സി.കാപ്പൻ യു.ഡി.എഫ് വേദിയിലെത്തി. ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തിയ കാപ്പനെ യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, എം.എം ഹസൻ, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
അനുയായികളോടൊപ്പം ജാഥയായാണ് ഐശ്വര്യ കേരള യാത്രയുടെ വേദിയിലേക്ക് മാണി സി.കാപ്പൻ എത്തിയത്. തന്നെ ഇത്രയും കാലം പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും നന്ദി പറയുന്നതായി മാണി സി.കാപ്പൻ പറഞ്ഞു. 16 മാസം കൊണ്ട് 462 കോടിയുടെ വികസനമാണ് പാലയിലുണ്ടായത്.
പാലയുടെ വികസന പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നത് ജോസ് കെ.മാണിയും സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനുമാണെന്നും മാണി സി.കാപ്പൻ ആരോപിച്ചു.
Next Story

