Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണമ്പത്ത് വെള്ളക്കെട്ടിൽ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു

text_fields
bookmark_border
കണ്ണമ്പത്ത് വെള്ളക്കെട്ടിൽ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു
cancel

തൃശൂർ : പുതുക്കാട് പഞ്ചായത്തിലെ കണ്ണമ്പത്ത് വെള്ളക്കെട്ടിൽ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. നാലാം വാർഡായ കണ്ണമ്പത്ത് പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന്‍ ബാബുവാണ് (53) മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം . സുഹൃത്തുക്കളോടൊപ്പം പാടത്ത് മീൻ പിടിക്കാൻ പോയ ബാബുവിനെ കാണാതാവുകയായിരുന്നു.


സുഹൃത്തുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത് . ഭാര്യ സിന്ധു. അനൂജ, ആൽവിൻ എന്നിവർ മക്കളാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mandrownedinwaterdied
Next Story