Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂളിന്റെ ഗേറ്റും കുട്ടികളുടെ കളിസാധനങ്ങളും മോഷ്ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
Arrest
cancel

ഓച്ചിറ (കൊല്ലം): വലിയകുളങ്ങര ഗവ. എൽ.പി. സ്കൂളിന്റെ ഗേറ്റും, കുട്ടികളുടെ പാർക്കിലെ കളിസാധനങ്ങളും മോഷ്ടിച്ചു കടത്തിയ യുവാവ് ഓച്ചിറ പൊലീസിൻ്റെ പിടിയിലായി. ശാസ്താംകോട്ട രാജഗിരി ഷിബിൻ ഭവനത്തിൽ ശിബിൻ (28) ആണ് പിടിയിലായത്.

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ഗുഡ്സ് ഓട്ടോയിൽ എത്തിയ ഇവർ, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇളക്കിമാറ്റിവെച്ച ഗേറ്റും കുട്ടികളുടെ പാർക്കിലെ കളിസാധനങ്ങളും കടത്തി ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് ഓച്ചിറ ഇൻസ്‍പെക്ടർ എ. നിസാമുദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. ഇവർക്കെതിരെ ​കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man who stole school gate and children's toys arrested
Next Story