Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടിയന്തരസദ്യക്ക് ബീഫ് കിട്ടിയില്ല, ചിക്കൻ വിളമ്പിയതിൽ പ്രകോപനം; വയോധികന്റെ പല്ലടിച്ചു തെറിപ്പിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
അടിയന്തരസദ്യക്ക് ബീഫ് കിട്ടിയില്ല, ചിക്കൻ വിളമ്പിയതിൽ പ്രകോപനം; വയോധികന്റെ പല്ലടിച്ചു തെറിപ്പിച്ച പ്രതി അറസ്റ്റിൽ
cancel

ചേർത്തല: മരണാനന്തരച്ചടങ്ങിലെ അടിയന്തരസദ്യയിൽ ബീഫ് ലഭിക്കാത്തതിന്റെ പേരിൽ ഭക്ഷണം വിളമ്പിയ വയോധികനെ മർദിച്ച് പല്ലുകൾ അടിച്ചുതെറിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിലെ വള്ളിക്കാട്ട് കോളനിയിൽ ശ്യാംകുമാറിനെയാണ് (ചക്രൻ ശ്യാം-41) ചേർത്തല പൊലീസ് തൃശ്ശൂരിൽനിന്ന് പിടികൂടിയത്. മോഷണമടക്കം വിവിധ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 22ന് പള്ളിപ്പുറം ചക്കനാട്ട് കോളനിയിൽ നടന്ന മരണാനന്തരച്ചടങ്ങിനിടെയായിരുന്നു ആക്രമണം. സദ്യയിൽ ചിക്കൻകറി വിളമ്പിയപ്പോൾ ബീഫ് വേണമെന്നാവശ്യപ്പെട്ട് ശ്യാംകുമാർ ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് ഭക്ഷണം വിളമ്പുകയായിരുന്ന വയോധികന്റെ മുഖത്ത് അടിച്ചതായാണ് കേസ്. അടിയേറ്റ് വയോധികന്റെ പല്ലുകൾ ഇളകിത്തെറിച്ചു.

സംഭവത്തിനുപിന്നാലെ നാട്ടിൽനിന്ന് മുങ്ങിയ പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ തൃശ്ശൂർ ജില്ലയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

ചേർത്തല ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കണ്ടെത്തിയത്. സബ് ഇൻസ്‌പെക്ടർമാരായ ബജിത്ത്, സുനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, അരുൺകുമാർ, പ്രവീഷ്, മനു കൃഷ്ണൻ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man Arrested for Assaulting Elderly Man Over Beef at Funeral Feast in Kerala
Next Story