വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസിൽ റിമാൻഡ് പ്രതി അറസ്റ്റിൽ
text_fieldsപൂക്കോട്ടുംപാടം (മലപ്പുറം): മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന പ്രതി ബലാത്സംഗ കേസിൽ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കരുളായി മൈലമ്പാറ പാറൻതോടൻ ജസീൽ (35) എന്ന പട്ടാമ്പി ജസീലിനെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്.
അമരമ്പലം സ്വദേശിനിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തെന്ന കേസിലാണ് ഇൻസ്പെക്ടർ പി. വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്. ചോക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറെ കല്ലെറിഞ്ഞ് കൈയെല്ല് പൊട്ടിച്ച കേസിൽ റിമാൻഡിലായിരുന്ന ഇയാളെ പെരിന്തൽമണ്ണ സബ്ജയിലിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുമ്പ് സ്വർണാഭരണം മോഷ്ടിച്ച കേസിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്. ഭാര്യയുടെ പരാതിയിൽ സ്ത്രീധന പീഡന കേസും ഇയാൾക്കെതിെര രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലമ്പൂർ, പൂക്കോട്ടുംപാടം സ്റ്റേഷനുകളിലായി മണൽ കടത്ത്, അടിപിടി കേസുകളും നിലവിലുണ്ട്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും. എസ്.ഐ രാജേഷ് ആയോടൻ, എ.എസ്.ഐ സുബ്രഹ്മണ്യൻ, സീനിയർ സി.പി.ഒ എ. ജാഫർ, സി.പി.ഒമാരായ എ.പി. അൻസാർ, എം.എസ്. അനീഷ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
