ഹൈസ്കൂൾ വിദ്യാർഥികൾക്ക് 'മാധ്യമം' വെബിനാർ ഇന്ന്
text_fieldsകോഴിക്കോട്: ഐ.ഐ.ടി, എയിംസ്, ഐ.ഐ.എസ്.സി, ജിപ്മെർ തുടങ്ങി ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാനുള്ള വഴികളും സാധ്യതകളും വിശദമാക്കി 'മാധ്യമം' സാൻഡി ലേണിങ്ങിെൻറ സ്റ്റെം ജീനിയസ് പ്രോജക്ടുമായി ചേർന്ന് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന വെബിനാർ ജൂലൈ 17ന് ശനിയാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 7.30ന് നടക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, പ്രവേശന നടപടികൾ, പരീക്ഷകൾക്ക് എങ്ങനെ ഹൈസ്കൂൾ ക്ലാസുകളിൽനിന്നു തന്നെ നേരത്തേ ഒരുങ്ങാം, ഐ.ഐ.ടി, ഐ.ഐ.എസ്.സി പോലുള്ള പ്രശസ്ത സ്ഥാപനങ്ങളിലേക്കുള്ള മത്സര പരീക്ഷകൾക്കായി എപ്പോൾ, എങ്ങനെ ഒരുങ്ങണം, പരീക്ഷയെ ഏതു രീതിയിൽ അഭിമുഖീകരിക്കണം തുടങ്ങി വിദ്യാർഥികൾക്കുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും വെബിനാറിൽ മറുപടി ലഭിക്കും.
സാൻഡി ലേണിങ് സി.ഇ.ഒയും ഐ.ഐ.ടി മദ്രാസിലെ പൂർവ വിദ്യാർഥിയുമായ സി. മുഹമ്മദ് അജ്മൽ വെബിനാർ നയിക്കും. ഐ.ഐ.ടി മദ്രാസ് പൂർവ വിദ്യാർഥിയും ജപ്പാനിലെ കോണിക്ക മിനോൾട്ടയിൽ ഗവേഷകയുമായ കീർത്തി സുരേഷ്, എയിംസ് ഡൽഹിയിൽ നിന്ന് എം.ബി.ബി.എസും ബാംഗ്ലൂർ നിംഹാൻസിൽനിന്ന് എംഡിയും പൂർത്തിയാക്കിയ ഡോ. അബ്ദുസലാം, െസ്റ്റം ജീനിയസ് അക്കാദമിക് ഹെഡും ഐ.ഐ.ടി മദ്രാസ് പൂർവ വിദ്യാർഥിയുമായ ഷഫീർ അമ്പാട്ട് എന്നിവർ വിദ്യാർഥികളുമായി സംവദിക്കും സൗജന്യ രജിസ്ട്രേഷനായി www.madhyamam.com/webinar സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +91 9300881133, +91

