മഅ്ദനി തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു
text_fieldsഅബ്ദുന്നാസിര്‍ മഅ്ദനി
കൊച്ചി: മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷമുള്ള തുടർചികിത്സകൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മഅ്ദനിയെ കഴിഞ്ഞ ദിവസം പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
പക്ഷാഘാതം കാര്യമായി ബാധിച്ചില്ലെങ്കിലും ചില അവയവങ്ങളിൽ നേരിയ തോതിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. ആശങ്കപ്പെടാനില്ലെന്നും വിദഗ്ധചികിത്സകൊണ്ട് ബുദ്ധിമുട്ടുകൾ മറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാരെന്നും നേതാക്കൾ പറഞ്ഞു.

