Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ ലോറി നിയന്ത്രണംവിട്ട് റോഡിൽ തങ്ങിനിന്നു; ഒഴിവായത് വൻ ദുരന്തം
text_fieldsbookmark_border
താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ട ലോറി
കോഴിക്കോട്: താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട് ലോറി അപകടത്തിൽപെട്ടു. കർണാടകയിൽ നിന്നും ഗ്രാനൈറ്റ് കയറ്റിവരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് മുന്നോട്ടുപോയ ലോറി റോഡിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
ഒമ്പതാം വളവിലെത്തിയതും ബ്രേക്ക് നഷ്ടപ്പെട്ട് ലോറി നിയന്ത്രണംവിടുകയായിരുന്നു. പിന്നീട്, ഒരു പിക്കപ്പ് വാനിൽ തട്ടിയതിന് ശേഷം സംരക്ഷണഭിത്തി തകർത്ത് റോഡിന് പുറത്തേക്ക് ചാടിയ നിലയിൽ തങ്ങിനിന്നു. അപകടത്തെ തുടർന്ന് നിലവിൽ എവിടെയും ഗതാഗത തടസ്സം അനുഭവപ്പെടുന്നില്ല.
Next Story

