Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മണവാളൻ മീഡിയ’ യൂട്യൂബ് ചാനൽ ഉടമക്കെതിരെ ലുക്കൗട്ട്​ നോട്ടീസ്

text_fields
bookmark_border
‘മണവാളൻ മീഡിയ’ യൂട്യൂബ് ചാനൽ ഉടമക്കെതിരെ ലുക്കൗട്ട്​ നോട്ടീസ്
cancel

തൃശൂർ: ‘മണവാളൻ മീഡിയ’ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷാക്കെതിരെ തൃശൂർ വെസ്റ്റ്​ പൊലീസ്​ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നടപടി. ഏപ്രിൽ 19നായിരുന്നു സംഭവം.

രണ്ട് കോളജ് വിദ്യാർഥികളെ കാറിടിച്ച്​ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഈ വർഷം ഏപ്രിൽ 19ന് വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കേരളവർമ കോളേജ് റോഡിൽ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു വിദ്യാർഥികൾ.

തൃശൂർ എരനെല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷഹീൻ ഷാ (26). സംഭവത്തിന് ശേഷം പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് ലുക്കൗട്ട് നോട്ടീസിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lookout notice against Manavalan Media YouTube channel owner
Next Story