വെടിയുണ്ടകളുമായി യുവാവ് പിടിയിൽ
text_fieldsഎൻ.പി. സുഹൈബ്
തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ വെടിയുണ്ടകളുമായി യുവാവ് പിടിയിൽ. താമരശ്ശേരി പുനൂർ എൻ.പി. സുഹൈബ് (40) ആണ് പിടിയിലായത്. പ്രിവന്റിവ് ഓഫിസർ കെ. ജോണിയുടെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് കർണാടക ഭാഗത്തുനിന്ന് വന്ന യുവാവിന്റെ കൈവശം വെടിയുണ്ടകൾ കണ്ടെത്തിയത്.
തുടർന്ന് ഇയാളെ തടഞ്ഞുവെക്കുകയും തിരുനെല്ലി പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പൊലീസെത്തി നടത്തിയ ദേഹ പരിശോധനയിൽ 30 വെടിയുണ്ടകൾ കണ്ടെത്തി. എക്സൈസ് പ്രിവന്റിവ് ഓഫിസർ എം.കെ. സുരേന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ രാജേഷ് കെ. തോമസ്, പി.എൻ. ശശികുമാർ, ബി. സുധിപ് എന്നിവർ പങ്കെടുത്തു.

