Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി: വ​യ​നാ​ടി​ന് വേ​ണ്ട​ത് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ

text_fields
bookmark_border
ആ​സൂ​ത്ര​ണ ബോ​ർ​ഡ് ജി​ല്ല​ത​ല യോ​ഗം മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു
പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി: വ​യ​നാ​ടി​ന് വേ​ണ്ട​ത് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ
cancel

മുട്ടിൽ: മറ്റ് ജില്ലകളിൽ നിന്ന് വ്യത്യസ്തമായി വയനാടിന്റെ പ്രത്യേക സാഹചര്യങ്ങൾ മനസിലാക്കിക്കൊണ്ടുള്ള പ്രത്യേക പദ്ധതികളാണ് വയനാടിന് വേണ്ടതെന്ന് സംസ്ഥാന ആസൂത്രണ ബോർഡിന്റെ ജില്ലതല യോഗത്തിൽ ആവശ്യമുയർന്നു. വയനാടിന്റെ സാമൂഹിക-സാമ്പത്തിക-ഭൂമിശാസ്ത്ര സാഹചര്യങ്ങൾ പരിഗണിച്ചുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കുകയാണ് വേണ്ടത്. ജില്ലയുടെ കാര്യത്തിൽ ജനകീയ-പങ്കാളിത്താധിഷ്ഠിത കാഴ്ചപ്പാടുകൾ ഉണ്ടാകണമെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീഖ് യോഗം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. മറ്റ് ജില്ലകളിൽ സ്വീകരിക്കുന്ന വികസന സമീപനം വയനാടിന് അനുയോജ്യമല്ലെന്നും ജില്ലയുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികളും അധിക ഫണ്ടിങ്ങും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയുടെ വികസനത്തിന് കാർഷിക-ടൂറിസം മേഖലകളിൽ മികച്ച സാധ്യതകളുണ്ടെങ്കിലും അവ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പരിമിതികളുണ്ടെന്ന് മന്ത്രി പറഞ്ഞു. കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധനവ്, സംഭരണം, പായ്ക്കിങ്, കയറ്റുമതി തുടങ്ങിയ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. കാപ്പി ഉത്പാദന ക്ഷമത വർധിപ്പിക്കൽ, പുനർകൃഷി വിപുലീകരണം എന്നിവക്ക് പ്രത്യേക പരിഗണന നൽകണം. റെയിൽ, വ്യോമ, റോഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും ബദൽ റോഡുകളുടെ വികസനത്തിനും നടപടികൾ വേണം.

ഗോത്ര വിഭാഗങ്ങൾ, തോട്ടം തൊഴിലാളികൾ, അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായ മേഖലകളിൽ താമസിക്കുന്നവർ എന്നിവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസം, നൈപുണി വികസനം, ഭവന സൗകര്യം, ശുചിത്വം തുടങ്ങിയ മേഖലകളിലെ ന്യൂനതകൾ പരിഹരിക്കാനും പ്രത്യേക പദ്ധതികൾ ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കാർഷിക മേഖലയെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ ദുരന്തപ്രതിരോധ ശേഷിയുള്ള വികസന മാതൃകയും കാലാവസ്ഥാ സൗഹൃദ കാർഷിക സംവിധാനങ്ങളും രൂപപ്പെടുത്തണമെന്നും മന്ത്രി ശിൽപശാലയിൽ നിർദേശിച്ചു. ജില്ലയുടെ വികസനത്തിനായുള്ള പദ്ധതിവിഹിതത്തിന് പുറമേ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ടിങ്ങും ഉറപ്പാക്കണം. ഇ-മാലിന്യമുക്ത ജില്ലയെന്ന ലക്ഷ്യത്തിലേക്ക് വയനാട് മുന്നേറുകയാണെന്നും അടുത്ത ഘട്ടമായി പ്ലാസ്റ്റിക് മാലിന്യമുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 2027-32 കാലയളവിലേക്കുള്ള പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി ജില്ലയുടെ വികസന മുൻഗണനകൾ നിർണയിക്കുക, വിവിധ മേഖലകളിലെ സാധ്യതകൾ, പ്രശ്നങ്ങൾ, വെല്ലുവിളികൾ എന്നിവ വിലയിരുത്തുക, സമീപനരേഖ തയ്യാറാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ശില്‌പശാല സംഘടിപ്പിച്ചത്. യോഗത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ഉഷാ വിജയൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കലക്ടർ വി. ചെൽസാസിനി, നഗരസഭ അധ്യക്ഷരായ പി. വിശ്വനാഥൻ, റസീന അബ്ദുൾ ഖാദർ, ജേക്കബ് സെബാസ്റ്റ്യൻ,സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങളായ ജി. വിജയരാഘവൻ, പി.പി. ബാലൻ, ശ്രീധർ രാധാകൃഷ്ണൻ, വരുൺ സന്തോഷ്, ജില്ല പ്ലാനിങ് ഓഫിസർ എം. കലാമുദ്ദീൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wayanad Seeks Special Development Plan
Next Story