നടപ്പാതയില്ലാതെ വെള്ളമുണ്ട പഞ്ചായത്ത് ആസ്ഥാനം
text_fieldsനടപ്പാത മണ്ണ് മുടിയും വാഹനങ്ങളും കാരണം റോഡിലൂടെ നടന്നുപോകുന്ന വിദ്യാർഥികൾ
വെള്ളമുണ്ട: കാൽനടക്കാർക്ക് ദുരിതമായി വെള്ളമുണ്ട പഞ്ചായത്ത് ആസ്ഥാനം. അയ്യായിരത്തിലതികം വിദ്യാർഥികളും യാത്രക്കാരും ദിനംപ്രതി വന്നിറങ്ങുന്ന എട്ടേനാൽ ടൗണിലെ മൊതക്കര റോഡിലാണ് റോഡ് നവീകരണം കഴിഞ്ഞതോടെ നടപ്പാത ഇല്ലാതായത്.
ടാറിങ് നടത്തുത്തുന്നതിനായി റോഡിന് ഉയരം കൂട്ടിയതോടെ ഒരു ഭാഗം കുഴിയും മറ്റു ഭാഗങ്ങൾ മണ്ണിടിഞ്ഞ് അടഞ്ഞും നടപ്പാത ഇല്ലാതായ അവസ്ഥയിലായി.
ദിനേനെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ഇടുങ്ങിയ റോഡിൽ ഒരു ഭാഗത്ത് ഓട്ടോസ്റ്റാൻന്റും മറു ഭാഗത്ത് സ്വകാര്യ വാഹനങ്ങളും പാർക്കു ചെയ്യുന്നതിനാൽ വിദ്യാർഥികൾ റോഡിനു നടുവിലൂടെയാണ് നടക്കുന്നത്. ഇത് അപകടങ്ങൾ പതിവാകാൻ കാരണമായിട്ടുണ്ട്. വാഹങ്ങൾക്കിടയിലൂടെ നടക്കുന്ന കുട്ടികൾ ഇരുവശത്തുനിന്നും വാഹനങ്ങൾ വരുന്നത് കാണാതെ അപകടത്തിൽ പെടുകയാണെന്ന് നാട്ടുകാർ പറയുന്നു. നടപ്പാത ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ബന്ധപ്പെട്ടവർ കണ്ടില്ലെന്ന് നടിക്കുകയാണ്.

