Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
മാനന്തവാടി: അരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കണ്ണൂർ എളയവൂർ സൈനബ മൻസിലിലെ മുഹമ്മദ് അനസ് (26), കണ്ണൂർ ചക്കരക്കല്ല് കൊച്ചുമുക്ക് പുതിയ പുരയിൽ വീട്ടിൽ പി.പി. മുഹമ്മദ് നൗഷാദ് എന്നിവരെയാണ് പിടികൂടിയത്.
ഞായറാഴ്ച രാവിലെ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കിൽ അരക്കിലോ കഞ്ചാവ് കടത്തിക്കൊണ്ടുപോകവേ ഇവർ വലയിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ, പ്രിവെന്റിവ് ഓഫിസർമാരായ അബ്ദുൽ സലിം, ഇ. അനൂപ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.സി. സനൂപ്, കെ.എസ്. സനൂപ്, വിപിൻ കുമാർ എന്നിവരാണ് പരിശോധന നടത്തിയത്.
Next Story

