Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുത്തങ്ങയിൽ 15,000 പാക്കറ്റ് ഹാൻസ് പിടികൂടി
text_fieldsbookmark_border
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ 15,000 പാക്കറ്റ് ഹാൻസ് പിടികൂടി. താമരശ്ശേരി ഇൗങ്ങാപ്പുഴ സ്വദേശി റഫീഖിനെ (46) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പഞ്ചസാര ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചിരുന്ന ഹാൻസ് പിടികൂടിയത്.
നഞ്ചൻകോട് ഭാഗത്തു നിന്നാണ് ലോറി വന്നത്. താമരശ്ശേരി ഭാഗത്തെ കച്ചവട സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയാണ് ഹാൻസ് കടത്തിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. രണ്ടുമാസത്തിനിടെ പത്തോളം തവണ മുത്തങ്ങയിൽനിന്ന് ഹാൻസ് പിടികൂടിയിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ, പ്രിവൻറിവ് ഓഫിസർമാരായ എം.ബി. ഹരിദാസൻ, കെ.കെ. അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സി. സുരേഷ്, അമൽദേവ് എന്നിവരാണ് ലോറി പരിശോധിച്ചത്.
Next Story

