
സാനിറ്റൈസർ ആവശ്യത്തിനെന്ന മറവിൽ കർണ്ണാടകയിൽ നിന്ന് മലപ്പുറത്തേക്ക് കടത്താൻ ശ്രമിച്ച സ്പിരിറ്റ് വയനാട് എക്സൈസ് വകുപ്പ് പിടികൂടിയപ്പോൾ
സാനിറ്റൈസർ ആവശ്യത്തിനെന്ന മറവിൽ സ്പിരിറ്റ് കടത്ത്; വയനാട് എക്സൈസ് വകുപ്പ് പിടികൂടിയത് 11,000 ലിറ്റർ
text_fieldsസുൽത്താൻ ബത്തേരി: സാനിറ്റൈസർ ആവശ്യത്തിനെന്ന മറവിൽ കർണ്ണാടകയിൽ നിന്ന് മലപ്പുറത്തേക്ക് കടത്താൻ ശ്രമിച്ച സ്പിരിറ്റ് വയനാട് എക്സൈസ് വകുപ്പ് പിടികൂടി. സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപുഴ വില്ലേജിൽ കോഴിക്കോട്-മൈസൂർ ദേശീയ പാതയിൽ വെച്ചാണ് കണ്ടെയ്നർ ലോറിയിൽ കടത്താൻ ശ്രെമിച്ച 11000 ലിറ്ററോളം സ്പിരിറ്റ് പിടികൂടിയത്. വയനാട് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർകോട്ടിക്സ് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രെൻറ നേതൃത്വത്തിലായിരുന്നു സ്പിരിറ്റ് വേട്ട.
പ്രീവൻറീവ് ഓഫീസർമാരായ ജി. അനിൽ കുമാർ ,പി.പി ശിവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സാബു സി.ഡി, സനൂപ് എം.സി, പ്രമോദ് കെ.പി, നിഷാദ് വി.ബി, സുരേഷ് എം., മാനുവൽ ജിംസൻ ടി പി, ജിതിൻ പി പോൾ, സുധീഷ് വി., അനിൽ എ, ജലജ എം.ജെ, വിബിത ഇ.വി. എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. തുടർ നടപടികൾക്കായി വാഹനവും സ്പിരിറ്റും സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കും.
