സ്പെഷൽ സ്കൂൾ വിദ്യാർഥികളുടെ നോട്ട്ബുക്ക് വിപണിയിലേക്ക്
text_fieldsകൃപാലയ സ്പെഷൽ സ്കൂളിലെ വിദ്യാർഥികളുടെ സഹകരണത്തോടെ നിർമിച്ച നോട്ട്ബുക്കുകൾ വിൽപനക്കായി തയാറാക്കുന്നു
പുൽപള്ളി: കൃപാലയ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളുടെ സഹകരണത്തോടെ നിർമിച്ച നോട്ട്ബുക്കുകൾ വിപണിയിലേക്ക്. ന്യായവിലക്കാണ് ഈ ബുക്കുകൾ വിൽക്കുന്നത്. കോളജ് നോട്ട്ബുക്കുകളടക്കം ഇവിടെ വിൽപനക്കായി ഒരുങ്ങി. പത്ത് വർഷത്തിലേറെയായി ഇവിടെ കൃപാലയ സ്കൂളിൽ നോട്ട്ബുക്കുകൾ ഉണ്ടാക്കുന്നുണ്ട്. വൊക്കേഷൻ ട്രെയിനിങ്ങിന്റെ ഭാഗമായാണ് നോട്ട് ബുക്കുകൾ നിർമിക്കുന്നത്.
ഇവിടെ നിന്നുള്ള ബുക്കുകൾ വിൽപന നടത്തുന്നതിലൂടെ ലഭിക്കുന്ന ലാഭം കുട്ടികളുടെ കാര്യങ്ങൾക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. കോളജ് നോട്ടുബുക്ക് 50 രൂപ തോതിലാണ് വിൽപന. ഈ വർഷം പതിനായിരം ബുക്കുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. അധ്യായനവർഷത്തിന്റെ ആദ്യനാളുകളിൽ തന്നെ നോട്ടുബുക്കുകളെല്ലാം വിറ്റ് പോകാറുമുണ്ട്.

