Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂക്കോ​ട്ടു​ക​ട​വ്-​കു​ന്നേ​രി റോ​ഡ് ഇ​ടി​ഞ്ഞു താ​ഴു​ന്നു

text_fields
bookmark_border
പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ
പൂക്കോ​ട്ടു​ക​ട​വ്-​കു​ന്നേ​രി റോ​ഡ് ഇ​ടി​ഞ്ഞു താ​ഴു​ന്നു
cancel
camera_alt

ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞു​താ​ഴ്ന്ന പു​ക്കോ​ട്ടു​ക​ട​വ്-​കു​ന്നേ​രി റോ​ഡ്

വെള്ളമുണ്ട: റോഡ് ഇടിഞ്ഞ് താഴ്ന്നതോടെ പൂക്കോട്ടുകടവ് പ്രദേശവാസികൾ ദുരിതത്തിൽ. തൊണ്ടർനാട് പഞ്ചായത്ത് മൂന്നാം വാർഡിലെ പാലേരി-കരിമ്പിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പൂക്കോട്ടുകടവ് - കുന്നേരി റോഡാണ് ഇടിഞ്ഞുതാഴ്ന്ന് ഉപയോഗശൂന്യമായത്.

നൂറ് മീറ്ററിലധികം ഭാഗം വരുന്ന ദൂരം ഭാഗികമായും പൂർണമായും ഇടിഞ്ഞുതാഴ്ന്നതിനാൽ ഇതുവഴിയുള്ള യാത്ര നിലച്ചു. കാൽനടയായി നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയണ്. ടാറിങ്ങ് റോഡ് ഇടിഞ്ഞ് പുഴയിലേക്ക് പതിച്ച നിലയിലാണ്.

പ്രദേശത്തേക്കുള യാത്രാമാർഗം പുർണമായും തടസപ്പെട്ടതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണ്. റോഡ് ഇനിയും ഇടിയാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ആശങ്കയിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pookottkadav-Kunneri road is collapsing
Next Story