മഴ: പനമരം പമ്പ് ഹൗസ് താഴ്ന്നു
text_fieldsപനമരം കബനി പുഴയോരത്തെ താഴ്ന്ന പമ്പ് ഹൗസ്
പനമരം: കനത്ത മഴയിൽ പനമരം പമ്പ് ഹൗസ് താഴ്ന്നു. ജലനിധി പദ്ധതിയിൽ ടൗണിൽ കുടി വെള്ളം നൽകുന്ന പമ്പ് ഹൗസാണ് കഴിഞ്ഞദിവസം പെയ്ത മഴയിൽ താഴ്ന്നുപോയത്. ഇതോടെ ടൗണിൽ കുടിവെള്ളം മുടങ്ങി. കോട്ടകുന്നിലെ കബനി പുഴയുടെ തീരത്താണ് പമ്പ് ഹൗസുള്ളത്. ഒരു മീറ്ററോളം പമ്പ് ഹൗസ് താഴ്ന്നതോടെ മോട്ടോറുകളും പമ്പുകളും മണ്ണിലേക്ക് ഇരുന്നു. 40 വർഷം മുമ്പ് വാട്ടർ അതോറിറ്റി നിർമ്മിച്ചതാണ് കിണറും പമ്പ്ഹൗസും. പിന്നീട് ജനപങ്കാളിത്തത്തോടെ തുടക്കം കുറിച്ച ജലനിധി പദ്ധതിക്ക് പമ്പ് ഹൗസ് കൈമാറുകയായിരുന്നു. മഴക്കാലം ശക്തമാകുന്നതിനു മുമ്പ് പണി പൂർത്തിയാക്കിയില്ലെങ്കിൽ അഞ്ഞൂറോളം കുടുംബങ്ങളുടെ കുടി വെള്ളം മുടങ്ങും.

