Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലൂർകുന്ന് പാടശേഖരത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം

text_fields
bookmark_border
പാലൂർകുന്ന് പാടശേഖരത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം
cancel
camera_alt

കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച കൃ​ഷി​യി​ടം

പനമരം: പഞ്ചായത്തിലെ കൈപ്പാട്ടുകുന്ന് പാലൂർകുന്ന് പാടശേഖരത്തിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. രാത്രി കാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ വയൽ വരമ്പുകൾ വ്യാപകമായി കുത്തിമറിക്കുന്നതോടെ വെള്ളം ഒഴുകിപ്പോയി വയലുകൾ വരണ്ടുണങ്ങുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കടുത്ത വേനലിന് ആശ്വാസമായി ലഭിച്ച മഴയിൽ പാടശേഖരങ്ങളിൽ കെട്ടിനിർത്തിയ വെള്ളമാണ് കാട്ടുപന്നികളുടെ ആക്രമണത്തെത്തുടർന്ന് നഷ്ടമായത്.

വയൽ വരമ്പുകൾ തകർന്നതോടെ വെള്ളം പുറത്തേക്ക് ഒഴുകിപ്പോവുകയും കൃഷിക്ക് ആവശ്യമായ ജലലഭ്യത കുറയുകയും ചെയ്തു. പുളിക്കൽ സുരേഷ്, പി.ആർ. ശ്രീകുമാർ, ചെറുകുന്ന് എ.സി. ബാലഗോപാലൻ, എ.സി. രവീന്ദ്രൻ, പുന്നന്താനം ബിജു, കൈനിക്കര ജോൺ എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടുപന്നികളുടെ ആക്രമണത്തിൽ നാശനഷ്ടമുണ്ടായത്.

പാടശേഖരത്തിന് സമീപമുള്ള ജനവാസമില്ലാത്ത പറമ്പുകളിലെ കാടുകളിലാണ് കാട്ടുപന്നികൾ തമ്പടിച്ചിരിക്കുന്നതെന്ന് കർഷകർ പറയുന്നു. കൃഷിനാശംവരുത്തുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കാട്ടുപന്നികളെ കൊന്നൊടുക്കുകയോ കൃഷിയിടങ്ങളിൽനിന്ന് തുരത്തുകയോ ചെയ്യുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. വയനാട്ടിലെ എം.എൽ.എയും കൃഷി മന്ത്രിയുമായ ടി. സിദ്ദിഖ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കർഷകർക്ക് ആശ്വാസ നടപടി ഉറപ്പാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wild Boar Menace Wreaks Havoc in Paloorkunnu Paddy Fields
Next Story