പുത്തുമല പുനരധിവാസം: വീട് കൈമാറി
text_fieldsപീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ച് നൽകിയ വീടിെൻറ കൈമാറ്റ ചടങ്ങിൽ വൈത്തിരി തഹസിൽദാർ ടി. ഹാരിസ് സംസാരിക്കുന്നു
മേപ്പാടി: 2019ലെ പുത്തുമല ദുരന്തത്തിൽ മരിച്ച ചോലശ്ശേരി ഇബ്രാഹിമിെൻറ കുടുംബത്തിന് പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ച് നൽകിയ വീട് വൈത്തിരി തഹസിൽദാർ ടി. ഹാരിസ് കൈമാറി. കുടുംബനാഥയും മൂന്നു മക്കളും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. 2019ലെ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന 24 വീടുകളിൽ മൂന്നാമത്തെ വീടാണിത്.
ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ടി.പി. യൂനുസ് അധ്യക്ഷത വഹിച്ചു. മുൻ പാളയം ഇമാം യൂസുഫ് നദ്വി, ലക്കിഹിൽ മഹല്ല് ഖാദി മുഹമ്മദ് സഖാഫി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ശരീഫ്, വാർഡ് മെംബർ ചന്ദ്രൻ, വി.വി.കെ. മുഹമ്മദ്, വി.വി. ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സി.കെ. സമീർ സ്വാഗതവും പുനരധിവാസ സമിതി കൺവീനർ നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.

