കോഴിക്കോട്-താളൂർ ബസ് സർവീസ് പുനരാരംഭിച്ചു
text_fieldsകോഴിക്കോട്-താളൂർ ബസ് സർവിസിന് മേപ്പാടിയിൽ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയുടെ
നേതൃത്വത്തിൽ നൽകിയ സ്വീകരണം
മേപ്പാടി: കോവിഡ് കാലത്ത് നിർത്തലാക്കിയിരുന്ന കോഴിക്കോട്-മേപ്പാടി-താളൂർ കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിച്ചു. ബസിന് അഡ്വ. ടി.സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ മേപ്പാടിയിൽ സ്വീകരണം നൽകി. താളൂർ ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യം എം.എൽ.എ നിയമസഭയിലടക്കം ഉന്നയിച്ചിരുന്നു. തുടർന്നാണ് സർവിസ് പുനരാരംഭിച്ചത്.
മേപ്പാടി, മൂപ്പൈനാട്, അമ്പലവയൽ, നെന്മേനി പഞ്ചായത്തുകളിലുള്ളവർക്കും താളൂർ അതിർത്തി പ്രദേശങ്ങളിലുള്ളവർക്കും ഏറെ പ്രയോജനപ്പെടുന്നതാണ് സർവീസ്. സ്വീകരണത്തിന് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.പി. ഹൈദരാലി, ടെൻസൺ, കമാലുദ്ദീൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി. നാസർ, രാജു ഹെജമാടി തുടങ്ങിയവർ നേതൃത്വം നൽകി.
വടുവഞ്ചാൽ: ബസിന് യൂത്ത് കോൺഗ്രസ് മൂപ്പൈനാട് മണ്ഡലം കമ്മിറ്റി വടുവഞ്ചാലിൽ സ്വീകരണം നൽകി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി യു. ബാലൻ, ജിനേഷ് വർഗീസ്, പ്രവീൺ, പി.ജെ. വിനു, അനീഷ് ദേവസ്യ എന്നിവർ നേതൃത്വം നൽകി.

