ശരീരഭാഗങ്ങൾ പുത്തുമലയിൽ സംസ്കരിച്ചു
text_fieldsമുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരുടെതെന്ന് കരുതുന്ന പരപ്പന്‍പാറയില്‍നിന്ന് കണ്ടെടുത്ത ശരീരഭാഗം പുത്തുമലയില്‍ സംസ്കരിക്കുന്നു
മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതാവരുടെതെന്ന് കരുതുന്ന ഞായറാഴ്ച പരപ്പന്‍പാറയില്‍നിന്ന് കണ്ടെടുത്ത ശരീരഭാഗം പുത്തുമലയില്‍ സംസ്കരിച്ചു. സര്‍വമത പ്രാർഥനയോടെയാണ് വൈറ്റ്ഗാര്‍ഡ്, എസ്.കെ.എസ്.എസ്.എഫ് വിഖായ ടീമംഗങ്ങളുടെ നേതൃത്വത്തില്‍ ശരീരഭാഗം സംസ്കരിച്ചത്.
ഡി.എൻ.എ ടെസ്റ്റിൽ തിരിച്ചറിഞ്ഞ ശരീരഭാഗങ്ങളും ബന്ധുക്കളുടെ ആവശ്യപ്രകാരം മാറ്റി സംസ്കരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ നാസർ, രാജു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, തഹസിൽദാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ വൈറ്റ് ഗാർഡ് ജില്ല ക്യാപ്റ്റൻ ഷുക്കൂർ അലിയുടെ നേതൃത്വത്തിലായിരുന്നു സംസ്കരിച്ചത്.
റിയാസ് മേപ്പാടി, മുനീർ കാക്കവയൽ, ജുനൈദ്, ഷുക്കൂർ കാക്കവയൽ, റാഫി, നൗഷീദ് വേങ്ങപ്പള്ളി, നൗഫൽ കോട്ടത്തറ, സിർത്താജ്, ഫർഹാൻ തുടങ്ങിയവർ പങ്കാളികളായി.

