Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണം പൊളിക്കും: കോട്ടത്തറയിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

text_fields
bookmark_border
ഓണം പൊളിക്കും: കോട്ടത്തറയിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു
cancel
camera_alt

ഓണക്കനി–നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായുള്ള ചെണ്ടുമല്ലി കൃഷി പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത തൈ നട്ട്

ഉദ്ഘാടനം ചെയ്യുന്നു

കോട്ടത്തറ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണക്കനി-നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത ചെണ്ടുമല്ലി തൈകള്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഓണാഘോഷങ്ങള്‍ക്കാവശ്യമായ പൂക്കളുടെ പ്രാദേശിക ഉൽപാദനം വര്‍ധിപ്പിച്ച് വനിതകള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനാണ് കൃഷി ആരംഭിച്ചത്.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി വ്യാപകമായി നടപ്പാക്കുന്നുണ്ട്. സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികള്‍ ഉൽപാദിപ്പിച്ച് പ്രാദേശിക വിപണിയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജൈവ കൃഷി പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ചെണ്ടുമല്ലി കൃഷിയും ജൈവ പച്ചക്കറി കൃഷിയും സംയോജിപ്പിച്ച് കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിച്ച് കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സഹായകരമാകും. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സൻ ആശ ആന്റണി അധ്യക്ഷത വഹിച്ചു. കൃഷിഭവന്‍ അസിസ്റ്റന്റ് ബബിത, അഗ്രി സി.ആര്‍.പി രേഷ്മ, വാര്‍ഡ് അംഗങ്ങള്‍, എ.ഡി.എസ് ഭാരവാഹികള്‍, ജെ.എല്‍.ജി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Onam will be awesome; Marigold cultivation in Kottathara
Next Story